ആംആദ്മി പാര്‍ട്ടി പിരിച്ചു വിടുമെന്ന് കേജ്‌രിവാൾ..!! കൃത്യസമയത്ത്..
കൃത്യസമയത്ത് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് നടത്തി ബിജെപി ജയിച്ചാല്‍ ആംആദ്മി പാര്‍ട്ടി പിരിച്ചുവിടുമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജ്‌രിവാള്‍.
ഡല്‍ഹിയിലെ നോര്‍ത്ത്, ഈസ്റ്റ്, സൗത്ത് തദ്ദേശീയ ബോഡികള്‍ ഏകീകരിച്ച് കേന്ദ്രമന്ത്രിസഭ ബില്‍ പാസാക്കുകയും മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് നീട്ടി വെക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേജ്‌രിവാളിന്റെ പ്രസ്താവന. 'മുന്‍സിപ്പില്‍ കോര്‍പറേഷന്‍ ഓഫ് ഡല്‍ഹി(എംസിഡി) തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്തി ബിജെപി വിജയിച്ചാല്‍ നമ്മള്‍ രാഷ്ട്രീയം വിടും' ഡല്‍ഹി അസംബ്ലിക്ക് പുറത്തു വെച്ചു മാധ്യമങ്ങളെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു.
'ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന ബിജെപി ചെറിയ പാര്‍ട്ടിയെയും ചെറിയ തെരഞ്ഞെടുപ്പിനെയും ഭയപ്പെടുകയാണ്. കൃത്യസമയത്ത് തെരഞ്ഞെടുപ്പ് നടത്താന്‍ ഞാന്‍ ബിജെപിയെ വെല്ലുവിളിക്കുന്നു' കേജ്‌രിവാള്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് നീട്ടിവെക്കുന്നത് രക്തസാക്ഷികളോടുള്ള അവഹേളനമാണെന്നും കാരണം അവര്‍ രാജ്യത്ത് ജനാധിപത്യം സ്ഥാപിക്കാനാണ് ജീവത്യാഗം ചെയ്തതെന്നും പിന്നീട് ട്വിറ്ററില്‍ അദ്ദേഹം കുറിച്ചു. പരാജയം ഭയന്ന് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് നീട്ടിവെച്ചവര്‍ നാളെ സംസ്ഥാന -കേന്ദ്ര തെരഞ്ഞെടുപ്പുകളും മാറ്റിവെക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ പരിഹസിച്ചു.

No comments