ഗുലാം നബിക്ക് രാജ്യസഭാ സീറ്റ്..?? ദേശീയ തലത്തിൽ നിർണായക നീക്കം..
തിരുത്തല്‍ വാദി സംഘമായ ജി-23യുടെ നേതാവ് ഗുലാം നബി ആസാദിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് രാജ്യസഭാ സീറ്റ് നല്‍കിയേക്കും.
കേരളത്തില്‍ നിന്നുള്ള രാജ്യസഭാ സീറ്റില്‍ ഗുലാം നബിയുടെ പേരും ഉയര്‍ന്നു വന്നിരുന്നു.
നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുള്ള ജി-23നെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഗുലാം നബിയെ വീണ്ടും രാജ്യസഭയിലേക്ക് അയയ്ക്കുന്നത്. അടുത്ത മാസം രാജ്യസഭാ കാലാവധി പൂര്‍ത്തിയാക്കുന്ന മറ്റൊരു വിമത നേതാവ് ആനന്ദ് ശര്‍മ്മയ്‌ക്ക് പാര്‍ട്ടി സംഘടനാ ചുമതല നല്‍കാനും ആലോചനയുണ്ട്. ഗ്രൂപ്പിലെ മറ്റ് നേതാക്കളായ ഭൂപീന്ദര്‍ സിംഗ് ഹൂഡ, മനീഷ് തിവാരി, സന്ദീപ് ദീക്ഷിത് തുടങ്ങിയവര്‍ക്കും പദവികള്‍ ലഭിച്ചേക്കും. ആനന്ദ് ശര്‍മ്മയും ഗ്രൂപ്പിലെ പ്രമുഖനായ മനീഷ് തിവാരിയും ഇന്നലെ അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ കണ്ടിരുന്നു.

No comments