ഉത്തരാഖണ്ഡ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി..!! എന്നെ പുറത്താക്കണമെന്ന് ഹരീഷ് റാവത്ത്..!! എന്നെ കത്തിച്ച് കളയണം..
നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ ഉത്തരാഖണ്ഡ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി.
മുന്‍ മുഖ്യമന്ത്രിയും തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ മുഖ്യ പ്രചാരകനുമായിരുന്ന ഹരീഷ് റാവത്ത് രാജിസന്നദ്ധത അറിയിച്ചു. നിയമസഭ സീറ്റും ഭരണപദവികളും ഹരീഷ് റാവത്ത് സ്വന്തക്കാര്‍ക്ക് വിറ്റെന്ന ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് രഞ്ജിത് റാവത്തിന്റെ ആരോപണത്തിന് പിന്നാലെയാണ് രാജിസന്നദ്ധതയുമായി ഹരീഷ് റാവത്ത് രംഗത്തുവന്നത്.
'പാര്‍ട്ടി ടിക്കറ്റുകള്‍ വില്പനക്ക് വെക്കുന്നതുപോലെയുള്ള ആരോപണങ്ങള്‍ വളരെ ഗൗരവതരമാണ്. മുമ്ബ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗവുമൊക്കെയായ വ്യക്തിക്കെതിരെയാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത് -ഹരീഷ് റാവത്ത് ഫേസ്ബുക്കില്‍ കുറിച്ചു. 'ഈ ആരോപണമുണ്ടായതിന്റെ വെളിച്ചത്തില്‍ കോണ്‍ഗ്രസ് എന്നെ പുറത്താക്കണം എന്നാണ് ഞാന്‍ പ്രാര്‍ഥിക്കുന്നത്. ഹോളി അടുത്തുവരുന്നു. ഹരീഷ് റാവത്തിനെ പോലെയൊരു അസുരനെ ഹോളികാ ദഹന്‍ വേളയില്‍ കത്തിച്ചുകളയണം' -റാവത്ത് പറഞ്ഞു.
No comments