കുറ്റപ്പെടുത്തേണ്ടത് ഗാന്ധി കുടുംബത്തെ മാത്രമല്ല, എല്ലാവരും ഉത്തരവാദികളാണ്; ഇനി ഒറ്റക്കെട്ടായി പോരാടുമെന്ന് ഖാര്‍ഗെ
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് ഗാന്ധി കുടുംബത്തെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും എല്ലാ പാര്‍ട്ടി നേതാക്കളും അതിന് ഉത്തരവാദികളാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
ജി-23 നേതാക്കളുമായും സോണിയ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയ ശേഷം പാര്‍ട്ടിയെ ഒന്നിച്ച് നിര്‍ത്തുന്നതിനെ പറ്റി ഗുലാം നബി ആസാദ് സംസാരിച്ചത് ശുഭ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന് ജി-23 നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗാന്ധി കുടുംബത്തെ മാത്രം കുറ്റപ്പെടുത്തുന്നതിന് പകരം പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിയും ഗുലാം നബി ആസാദുമായുള്ല കൂടിക്കാഴ്ചയെ കുറിച്ച് സംസാരിക്കവെ, വര്‍ഷങ്ങളായി പാര്‍ട്ടിയിലുള്ല വ്യക്തിയായ അദ്ദേഹത്തിന് പാര്‍ട്ടിയെ പറ്റി എല്ലാം അറിയാമെന്നും അവരുടെ കൂടിക്കാഴ്ച ശുഭ സൂചനയാണ് നല്‍കുന്നതെന്നും ഖാര്‍ഗെ പറഞ്ഞു. കഴിഞ്ഞ വെള്ലിയാഴ്ചയാണ് ആസാദും സോണിയ ഗാന്ധിയുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തിയത്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് വേണ്ട കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് ഖാര്‍ഗെ പറഞ്ഞു. സോണിയ ഗാന്ധി തന്നെ നേതൃ സ്ഥാനത്ത് തുടരണമെന്നാണ് പാര്‍ട്ടിയിലെ എല്ലാ അംഗങ്ങളും അഭിപ്രായപ്പെട്ടതെന്നും വരുന്നതിരഞ്ഞെടുപ്പുകളില്‍ ഒറ്റക്കെട്ടായി പോരാടാനാണ് തീരുമാനമെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

No comments