Breaking News

മന്ത്രി സ്ഥാനം കിട്ടിയതുമില്ല..!! ആകെയുള്ള രാജ്യസഭ സീറ്റും പോയി..!! എല്‍.ജെ.ഡിയില്‍ പ്രതിസന്ധി രൂക്ഷം..!! യുഡിഎഫിലേക്ക് മടങ്ങാൻ..

 


കൈയിലുണ്ടായിരുന്ന രാജ്യസഭ സീറ്റുകൂടി നഷ്ടമായതോടെ ലോക്താന്ത്രിക് ജനതാദളില്‍ (എല്‍.ജെ.ഡി) പ്രതിസന്ധി രൂക്ഷം.

നിയമസഭയിലേക്ക് മത്സരിക്കാന്‍ മതിയായ സീറ്റുകള്‍ നല്‍കാതെ എല്‍.ഡി.എഫ് വഞ്ചിച്ചെന്ന ആക്ഷേപം നിലനില്‍ക്കെയാണ് രാജ്യസഭ സീറ്റുകൂടി പാര്‍ട്ടിക്ക് നഷ്ടമായത്. ഉഭയകക്ഷി ചര്‍ച്ചപോലും നടത്താതെ സീറ്റ് ഏറ്റെടുത്ത സി.പി.എം ടേംവ്യവസ്ഥയില്‍ മൂന്നുവര്‍ഷമെങ്കിലും സീറ്റ് പങ്കുവെക്കണമെന്ന അഭ്യര്‍ഥനയും അംഗീകരിക്കാത്തതാണ് വിമര്‍ശനങ്ങള്‍ക്കിടയാക്കുന്നത്.

അവഗണനയോടെ മുന്നണിയില്‍ തുടരുന്നതിലെ വിമര്‍ശനം നേതൃത്വത്തിനെതിരായ വിമതസ്വരമായി മാറുകയും ചെയ്യുന്നുണ്ട്. അതേസമയം, പാര്‍ട്ടി പ്രസിഡന്‍റ് എം.വി. ശ്രേയാംസ് കുമാറിനെതിരെ പരസ്യനിലപാടെടുത്ത നേതാക്കളെല്ലാം രാജിവെച്ച്‌ സി.പി.എമ്മിന്‍റെ ഭാഗമായതിനാല്‍ പരസ്യപ്പോര് പാര്‍ട്ടിയിലില്ല.

നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യപ്പെടുന്ന ഘട്ടത്തില്‍ കൂടുതല്‍പേരെ പാര്‍ട്ടിയില്‍നിന്നടര്‍ത്തി സി.പി.എം പാളയത്തിലെത്തിക്കാനുള്ള ശ്രമവും പാര്‍ട്ടിവിട്ടവര്‍ തുടങ്ങി. യു.ഡി.എഫിലിരിക്കെ ആറ് നിയമസഭ സീറ്റില്‍ മത്സരിച്ച പാര്‍ട്ടിക്ക് മൂന്നു സീറ്റു മാത്രമാണ് എല്‍.ഡി.എഫ് അനുവദിച്ചിരുന്നത്. രാജ്യസഭ സീറ്റ് കൈയില്‍നിന്ന് പോകാതിരിക്കാനായിരുന്നു അന്ന് മറുവാക്ക് മിണ്ടാതിരുന്നത്. പാര്‍ട്ടിയില്‍ പുനഃസംഘാടനം വേണമെന്നതടക്കമുള്ള ആവശ്യമാണ് ഇവരുയര്‍ത്തുന്നത്. സമരസംഘടനയാക്കി പാര്‍ട്ടിയെ മാറ്റിയില്ലെങ്കില്‍ അടുത്ത തെരെഞ്ഞടുപ്പിനു മുന്നേതന്നെ പാര്‍ട്ടി ഇല്ലാതാകുമെന്നും ഇവര്‍ പറയുന്നു.

No comments