'എന്നെ സഹായിച്ചതും ദ്രോഹിച്ചതും കോണ്‍ഗ്രസുകാര്‍'; ചില കാര്യങ്ങള്‍ തുറന്നു പറയുമെന്ന് പത്മജ വേണുഗോപാൽ..
നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വി സംബന്ധിച്ച് കെ.പി.സി.സി നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ നടപടി സ്വീകരിക്കാത്തതില്‍ കടുത്ത പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍.
തന്നെ സഹായിച്ചതും ദ്രോഹിച്ചതും കോണ്‍ഗ്രസുകാര്‍ തന്നെയാണെന്ന് പത്മജ ഫേസ്ബുക്കില്‍ കുറിച്ചു. തന്റെ മനസ് വല്ലാതെ മടുത്തിരിക്കുന്നുവെന്നും ചില കാര്യങ്ങള്‍ പരസ്യമായി പറയുമെന്നും പത്മജ വേണുഗോപാല്‍ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം:
എനിക്കും ചില കാര്യങ്ങള്‍ പറയാന്‍ ഉണ്ട്.. പക്ഷെ എന്നും അച്ചടക്കം ഉള്ള ഒരു പ്രവര്‍ത്തകയാണ് ഞാന്‍.. പക്ഷേ പറയേണ്ടത് നേതൃത്വത്തോട് പറഞ്ഞിട്ടുണ്ട്, ഇപ്പോഴും പറഞ്ഞിട്ടുണ്ട് എന്തെങ്കിലും നല്ലത് നടക്കുമോ എന്നറിയട്ടെ..
എന്റെ സഹോദരന്‍ എന്തു തോന്നിയാലും അത് പരസ്യമായി പറയും.. പരസ്യമായി പറയുന്നതാണോ നല്ലത് അതോ ഇത്രയും നാള്‍ ഞാന്‍ പാര്‍ട്ടിവേദികളില്‍ പറഞ്ഞ രീതി ആണോ നല്ലത്? എന്തു വേണമെന്ന ആലോചനയിലാണ് ഞാന്‍.. ഇനിയെങ്കിലും ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞില്ലെങ്കില്‍ അത് ശരിയല്ല എന്ന് എനിക്ക് തോന്നുന്നു.. ചില സത്യങ്ങള്‍ കൈപ്പ് ഏറിയതാണ് ..
"എന്നെ സഹായിച്ചതും ദ്രോഹിച്ചതും എന്റെ പാര്‍ട്ടിക്കാര്‍ തന്നെയാണ്.. എന്നെ ദ്രോഹിച്ച പാര്‍ട്ടിക്കാര്‍ക്കെതിരെ പരാതി പറഞ്ഞിട്ടും ഒരു പരിഹാരവും ഉണ്ടായില്ല... എന്റെ മനസ്സ് വല്ലാതെ മടുത്തിരിക്കുന്നു.. "

No comments