രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്: നയം വ്യക്തമാക്കാതെ ഒഡീഷ മുഖ്യമന്ത്രി..
ജൂലായില്‍ നടക്കുന്ന രാഷ്‌ട്രപതി തിരഞ്ഞെടുപ്പില്‍ പിന്തുണ ആര്‍ക്കെന്ന കാര്യത്തില്‍ മനസു തുറക്കാതെ ബി.ജെ.ഡി നേതാവും ഒഡീഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായിക്.
ഇന്നലെ ഡല്‍ഹിയിലുണ്ടായിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദിയെയോ, ആഭ്യന്തര മന്ത്രി അമിത് ഷായെയോ, പ്രതിപക്ഷ നേതാക്കളെയോ കണ്ടില്ല.
രാഷ്‌ട്രപതി സ്ഥാനാത്ഥിത്വത്തെക്കുറിച്ച് മാദ്ധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഇനിയും സമയമുണ്ടല്ലോ എന്ന മറുപടിയാണ് നല്‍കിയത്. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയുണ്ടാകുമോ എന്ന ചോദ്യത്തിന് ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2017ലെ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും ഇപ്പോഴത്തെ രാഷ്‌ട്രപതിയുമായ രാംനാഥ് കോവിന്ദിനെയാണ് ബി.ജെ.ഡി പിന്തുണച്ചത്. ഇക്കുറി രാഷ്‌ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കൂട്ടായ്മയുണ്ടാക്കാന്‍ തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ നീക്കങ്ങള്‍ സജീവമാണ്.

No comments