തൃക്കാക്കര ഉപ തെരഞ്ഞെടുപ്പ്.. സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ക്ക് നാളെ തുടക്കമാകുമെന്ന് താരിഖ് അന്‍വർ..!! പരിഗണനയിൽ..
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ക്ക് 23ന് തുടക്കമാകുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍.
ആലുവ പാലസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന നേതാക്കളും പ്രാദേശിക നേതൃത്വവുമായി ചര്‍ച്ച നടത്തുമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.
പി.ടി. തോമസിന്റെ ഭാര്യയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ ഇപ്പോള്‍ നിലപാട് പറയാനാവില്ല. നേതാക്കളെയും പ്രവര്‍ത്തകരെയും വിശ്വാസത്തിലെടുത്തുവേണം പുനഃസംഘടന പൂര്‍ത്തിയാക്കാന്‍. ചര്‍ച്ച പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുന്നത് സ്വാഭാവികമാണ്. അതിനാലാണ് പുനഃസംഘടന വൈകുന്നതെന്നും താരിഖ് അന്‍വര്‍ അഭിപ്രായപ്പെട്ടു.

No comments