Breaking News

ഗുജറാത്ത് തിരഞ്ഞെടുപ്പ് അജണ്ടയിലില്ല.., കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നത് മറ്റൊന്ന്.., പ്രശാന്ത് കിഷോര്‍ നേതൃത്വത്തോട് ആവശ്യപ്പെടുന്നത് ഈ ഒരു കാര്യം..

 


അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പി്ന് ശേഷം പാടേ തകര്‍ന്ന കോണ്‍ഗ്രസിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ രംഗത്തിറക്കാന്‍ നേതൃത്വം ആലോചിക്കുന്നു.

ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ​ഗോവ, മണിപ്പൂര്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് മുമ്ബ് പ്രശാന്ത് കിഷോറും സോണിയ ​ഗാന്ധിയും, രാഹുല്‍ ​ഗാന്ധിയും കൂടിക്കാഴ്ച നടത്തിയിരുന്നുവെങ്കിലും ചര്‍ച്ചകള്‍ മുന്നോട്ട് പോയിരുന്നില്ല. എന്നാല്‍ കനത്ത പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ തന്നെ പ്രശാന്ത് കിഷോറുമായുള്ള ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുക്കുകയായിരുന്നു.

അതേസമയം 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്ബായി ​ഗുജറാത്തിലും, കര്‍ണാടക, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും നടക്കാനുളള നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍​ഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനാവാന്‍ പ്രശാന്ത് കിഷോറിന് താത്പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉയര്‍ന്നതലത്തില്‍ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന ഒരു രാഷ്ട്രീയ നേതാവിന്റെ റോള്‍ ആണ് പ്രശാന്ത് കിഷോര്‍ ആ​ഗ്രഹിക്കുന്നത്. ഇതില്‍ ​ഗാന്ധി കുടുംബത്തിന് അഭിപ്രായ വ്യത്യാസമില്ലെങ്കിലും ജി 23 നേതാക്കളടക്കമുളളവര്‍ക്ക് വിരുദ്ധ അഭിപ്രായമാണുളളത്. അതിനാലാണ് നേരത്തെ പ്രശാന്ത് കിഷോറുമായി നടന്ന ചര്‍ച്ചകള്‍ നിന്നുപോയത്.

സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം വീണ്ടും പ്രശാന്ത് കിഷോറുമായി ചര്‍ച്ചകള്‍ ആരംഭിക്കുമ്ബോള്‍ പഴയ എതിര്‍പ്പുകള്‍ ഉയരാനിടയില്ലെന്നാണ് കരുതുന്നത് . പ്രശാന്ത് കിഷോറിനെ തങ്ങളുടെ ഭാ​ഗമാക്കി തിരഞ്ഞെടുപ്പ് വിജയങ്ങള്‍ കരസ്ഥമാക്കണമെന്ന് സംസ്ഥാന നേതൃത്വങ്ങളും പ്രവര്‍ത്തകരും ആവശ്യപ്പെടുന്നുണ്ട്.

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്​ഗഡ്, അസം, ഹരിയാന, ജാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ​ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തരാഖഢ് എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പിയോട് നേരിട്ട് മത്സരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍​ഗ്രസ്. ഇവിടങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തനം ശക്തമാക്കി തിരഞ്ഞെടുപ്പ് വിജയം കരസ്ഥമാക്കിയാല്‍ ദേശീയ തലത്തില്‍ കോണ്‍​ഗ്രസിന്റെ പ്രസക്തി ഉയര്‍ത്തിപിടിക്കാനാവുമെന്നാണ് പ്രശാന്ത് കിഷോറിന്റെ അഭിപ്രായം. 200 ലോകസഭാ മണ്ഡലങ്ങളിലാണ് കോണ്‍​ഗ്രസ് ബി.ജെ.പിയുമായി നേരിട്ടു മത്സരിക്കുന്നത്.

കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തിന്റെ രൂപം മാറ്റണമെന്നാണ് പ്രശാന്ത് കിഷോര്‍ മുന്നോട്ട് വയ്ക്കുന്ന ആശയം. തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ്, ഫണ്ട് ശേഖരണം, പരിശീലനം, സാമൂഹിക മാധ്യമങ്ങളിലെ നയം, ഉത്തരവാദിത്തം, സുതാര്യത, സഖ്യ ചര്‍ച്ചകള്‍ എന്നിവ കോണ്‍​ഗ്രസില്‍ വേണം. സമീപകാല തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍, വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിടാനുള്ള ഏറ്റവും നല്ല അവസരമാണ് ഈ പ്രയാസകരമായ സമയമെന്ന് കിഷോര്‍ സൂചിപ്പിച്ചതായും പറയുന്നു. ജി 23 വിമതരുമായുളള തര്‍ക്കമടക്കം പരിഹരിക്കുന്നതിന് പ്രശാന്ത് കിഷോറിന് സാധിക്കുമെന്നാണ് ​ഗാന്ധി കുടുംബം പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗുജറാത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഇത്തവണ സമഗ്രമായ പദ്ധതികള്‍ വേണമെന്ന നിലപാടിലാണ്. പ്രശാന്ത് കിഷോറിനെ കൊണ്ടുവരുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും സംസ്ഥാന നേതൃത്വം കരുതുന്നുണ്ട്. വിഷയത്തില്‍ അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിക്ക് വിട്ടിരിക്കുകയാണ്.

No comments