കോണ്‍ഗ്രസുകാര്‍ പാര്‍ട്ടിയില്‍ ഉറച്ചു നില്‍ക്കണം..!! കോണ്‍ഗ്രസ് ശക്തിപ്പെടണം.. പരാജയങ്ങളില്‍ നിരാശരാകരുത്..
പ്രാദേശിക പാര്‍ട്ടികള്‍ പ്രതിപക്ഷ പദവി കയ്യേറാതിരിക്കാന്‍ രാജ്യത്ത് കോണ്‍ഗ്രസ് പാര്‍ട്ട് ശക്തമാവണമെന്ന് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ നിതിന്‍ ഗഡ്കരി.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവരുടെ മൂല്യങ്ങളില്‍ ഉറച്ച് നില്‍ക്കണമെന്നും പാര്‍ട്ടി വിടരുതെന്നുമാണ് ശനിയാഴ്ച പൂനെയില്‍ നടന്ന ഒരു ചടങ്ങില്‍ ഗഡ്കരി സംസാരിച്ചത്. പ്രധാനമന്ത്രി പദത്തിന് വേണ്ടിയുള്ള മത്സരത്തിലല്ല താനുള്ളതെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
ഈ ഘട്ടത്തില്‍ മഹാരാഷ്ട്ര രാഷ്ട്രീയത്തിലേക്ക് തിരികെ വരാന്‍ താല്‍പര്യമില്ലെന്നും തുടക്കത്തില്‍ കേന്ദ്ര നേതാവാകാന്‍ താല്‍പര്യമുള്ള വ്യക്തി ആയിരുന്നില്ല താനെന്നും ഗഡ്കരി പറഞ്ഞു.
നിലവില്‍ ദേശീയ രാഷ്ട്രീയത്തില്‍ തനിക്ക് സന്തോഷമുണ്ടെന്നും ഗഡ്കരി വിശദമാക്കി. പ്രത്യയ ശാസ്ത്രത്തില്‍ വിശ്വസിക്കുന്ന രാഷ്ട്രീയക്കാരനാണ് താനെന്നും പദവികളോട് അതിമോഹമുള്ള വ്യക്തിയല്ല താനെന്നും ഗഡ്കരി തുറന്ന് പറഞ്ഞു.

No comments