Breaking News

2024 ആണ് ലക്ഷ്യം.. കോൺഗ്രസിൽ നിന്ന് പ്രധാനമന്ത്രി..!! പ്രശാന്ത് കിഷോർ രണ്ടും കൽപ്പിച്ച്..

 


തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും കോണ്‍ഗ്രസ് നേതാക്കളും വീണ്ടും കൂടിക്കാഴ്ച നടത്തിയെങ്കിലും വരാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ് അജണ്ടയിലില്ലെന്ന് വിവരം.

ഉത്തര്‍പ്രദേശ്, പഞ്ചാബ, ഉത്തരാഖണ്ഡ്, ​ഗോവ, മണിപ്പൂര്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുമ്ബ് പ്രശാന്ത് കിഷോറും സോണിയ ​ഗാന്ധിയും, രാഹുല്‍ ​ഗാന്ധിയും കൂടിക്കാഴ്ച നടത്തിയിരുന്നുവെങ്കിലും ഒരു ഘട്ടത്തില്‍ ചര്‍ച്ചകള്‍ അവസാനിക്കുകയായിരുന്നു. എന്നാല്‍, അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍​ഗ്രസിന് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ഇതിന് പിന്നാലെയാണ്, പ്രശാന്ത് കിഷോറുമായി കോണ്‍​ഗ്രസ് നേതൃത്വം വീണ്ടും ചര്‍ച്ചകള്‍ ആരംഭിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ ഗുജറാത്തിലെ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ച്‌ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ സമീപിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്‍ഡിടിവിയാണ് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നേരത്തെ, അഭിപ്രായ ഭിന്നത കാരണം രാഹുല്‍ ഗാന്ധിയുമായുളള പ്രശാന്ത് കിഷോറിന്റെ ചര്‍ച്ചകള്‍ മുന്നോട്ടുപോയില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പിന്നാലെ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസുമായി അകന്നുവെന്ന് സൂചനകള്‍ നല്‍കി പ്രിയങ്ക ഗാന്ധിയും രംഗത്തുവന്നു.

No comments