Breaking News

ഓരോ കോൺഗ്രസ് പ്രവർത്തകനും 2 ലക്ഷം രൂപയുടെ ഇൻഷുറൻസ്..!! 40 ലക്ഷം അംഗത്വത്തിലേക്ക് തെലങ്കാന കോൺഗ്രസ്..

 


തെലങ്കാനയിൽ കോൺഗ്രസ് രേവന്ത് റെഡ്ഢിയുടെ നേതൃത്വത്തിൽ വലിയ ജനപിന്തുണയാണ് നേടുന്നത്. അദ്ദേഹത്തിന്റെ റാലിയിലെ ജനക്കൂട്ടം പാർട്ടിക്ക് വലിയ പ്രതീക്ഷ നൽകുന്നു. കൃത്യമായ തന്ത്രങ്ങളോടെയാണ് മുന്നോട്ട് പോക്ക്. കോൺഗ്രസിൽ മെമ്പർഷിപ്പ് എടുത്താൽ രണ്ട് ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് ലഭിക്കുമെന്ന രേവന്തിന്റെ പ്രഖ്യാപനം ഫലം കാണുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിനോടകം 40 ലക്ഷത്തോളം പേർ പാർട്ടിയിൽ അംഗത്വം എടുത്തുവെന്ന് നേതാക്കൾ അവകാശപ്പെടുന്നു.

പാർട്ടിയിലെ അംഗങ്ങൾ അപകടത്തിൽപ്പെട്ടാൽ പാർട്ടി സഹായവുമായി ഉണ്ടാകണം എന്ന രേവന്തിന്റെ ചിന്തയാണ് ഈ നീക്കത്തിന് പിന്നിൽ. ഓരോ അംഗത്തിനും രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് പാർട്ടി സൗജന്യമായി നൽകും. പ്രീമിയം അടയ്ക്കാനുള്ള തുക പാർട്ടി നേതാക്കൾ അടക്കമുള്ളവരുടെ സംഭാവനകളിൽ നിന്നും കണ്ടെത്തും. മുൻപ് കെസിആറിന്റെ ടിആർഎസ് ഈ ആശയം വിജയകരമായി നടപ്പാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസും പാർട്ടി അംഗങ്ങൾക്ക് സൗജന്യ ഇൻഷുറൻസ് ഉറപ്പാക്കുന്നത്. കെസിആർ തകർത്ത തെലങ്കാന കോൺഗ്രസിനെ ശക്തമായി തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് രേവന്ത് റെഡ്ഢി. ജനങ്ങളെ കൂട്ടാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഇതിനോടം വലിയ ചർച്ചയാണ്. പിന്നാലെ വരുന്ന തിരഞ്ഞെടുപ്പിൽ വിജയിക്കാൻ പ്രശാന്ത് കിഷോറിന്റെ സഹായവും കെസിആർ തേടിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

No comments