അസന്‍സോള്‍ ലോക്സഭാ മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശത്രുഘ്നന്‍ സിന്‍ഹ വിജയിച്ചു
അസന്‍സോള്‍ ലോക്സഭാ മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശത്രുഘ്നന്‍ സിന്‍ഹയാണ് വിജയിച്ചത്. ബാലിഗഞ്ച് നിയമസഭാ മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ബാബുല്‍ സുപ്രിയോ വിജയിച്ചു. ഇരുവരും ബി.ജെ.പി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ എത്തിയവരാണ്.
തൃണമൂലിന് ഒരിക്കലും വിജയിക്കാന്‍ കഴിയാതിരുന്ന മണ്ഡലമാണ് അസന്‍സോള്‍. ബി.ജെ.പിയുടെ അഗ്‌നിമിത്ര പോളായിരുന്നു ശത്രുഘ്നന്‍ സിന്‍ഹയുടെ മുഖ്യഎതിരാളി. ബാബുല്‍ സുപ്രിയോ ബി.ജെ.പി വിട്ട് തൃണമൂലില്‍ ചേര്‍ന്നതോടെ അസന്‍സോള്‍ ലോക്സഭാ സീറ്റ് ഒഴിഞ്ഞുകിടക്കുകയായിരുന്നു. ശത്രുഘ്നന്‍ സിന്‍ഹ ബി.ജെ.പി വിട്ട ശേഷം കോണ്‍ഗ്രസിലെത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്താണ് കോണ്‍ഗ്രസ് വിട്ട് തൃണമൂലില്‍ എത്തിയത് .

No comments