Breaking News

ഉപ തെരഞ്ഞെടുപ്പിൽ വിജയിച്ച് മുന്നണികൾ

 


തൃക്കൂര്‍ പഞ്ചായത്ത് ആലേങ്ങാട് വാര്‍ഡാണ് എല്‍.ഡി.എഫ് പിടിച്ചെടുത്തത്. വടക്കാഞ്ചേരി നഗരസഭ പതിമൂന്നാം വാര്‍ഡ് ഒന്നാംകല്ല് ഡിവിഷന്‍, മുരിയാട് തുറവന്‍കാട് വാര്‍ഡ്, ഇരിങ്ങാലക്കുട ബ്ലോക്ക് ആനന്ദപുരം ഡിവിഷന്‍ എന്നിവ ഇടതു മുന്നണി നിലനിര്‍ത്തി. കുഴൂര്‍ പഞ്ചായത്ത് കുഴൂര്‍ വാര്‍ഡും വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് വെളയനാട് വാര്‍ഡും യു.ഡി.എഫ് നിലനിര്‍ത്തി.

തൃക്കൂര്‍ പഞ്ചായത്ത് ആലേങ്ങാട് വാര്‍ഡില്‍ ഇടത് സ്ഥാനാര്‍ഥി ലിന്റോ തോമസ് ആണ് വിജയിച്ചത്. 285 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. യു.ഡി.എഫ് സ്ഥാനാര്‍ഥി മാത്യു ഇലവുങ്കലിനെയാണ് പരാജയപെടുത്തിയത്. യു.ഡി.എഫിലെ ജിയോ പാനോക്കാരന്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. യു.എഡി.എഫ് 10, എല്‍.ഡി.എഫ് അഞ്ച്, ബി.ജെ.പി. ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില.

No comments