Breaking News

ആന്റണി രാജു രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ്

 


തൊണ്ടി മുതല്‍ നശിപ്പിച്ച കേസില്‍ ആരോപണവിധേയനായി നിയമനടപടി നേരിടുന്ന ഗതാഗതമന്ത്രി ആന്റണി രാജു രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. കേട്ടാല്‍ നാണം കെടുന്നതും അറപ്പുളവാക്കുന്നതുമായ നടപടി നടത്തിയ ഒരാള്‍ മന്ത്രിസഭയിലിരിക്കുന്നത് കേരളത്തിന് അപമാനമാണെന്ന് ഉപധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ സതീശന്‍ പറഞ്ഞു.

No comments