Breaking News

കര്‍ണാടക തീരത്ത് മത്സ്യബന്ധനം നിരോധിച്ചു.

 


വിവിധ ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കോട്ട് മാറി സജീവമായിരുന്ന മണ്സൂണ് പാതി ഇന്നു മുതല് വടക്കോട്ട് സഞ്ചരിക്കാന് സാധ്യതയുണ്ട്. അതിനാല് ഉത്തരേന്ത്യയില് ശക്തമായ മഴയാണ് പ്രവചിക്കുന്നത്.

ഗുജറാത്ത് തീരം മുതല് മഹാരാഷ്ട്ര വരെ ന്യൂനമര്ദപാത്തി നിലനില്ക്കുന്നുണ്ട്. നാളെയോടെ ന്യൂനമര്ദങ്ങള് ദുര്ബലമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്.കര്‍ണാടക തീരത്ത് തിങ്കളാഴ്ച വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര് വേഗത്തിലും ചിലപ്പോള്‍ മണിക്കൂറില്‍ 60 കിലോമീറ്റര് വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ കര്‍ണാടക തീരത്ത് മത്സ്യബന്ധനം നിരോധിച്ചു.

No comments