'ശരിക്കും പറയാന്‍ പാടില്ലാത്തതാണ് പറഞ്ഞത്, സ്പീക്കര്‍ ഉടനെ വരുമോ?'; കെ.കെ.രമയ്ക്കെതിരെ എം.എം. മണി നിയമസഭയില്‍ നടത്തിയ പരാമര്‍ശം പറയാന്‍ പാടില്ലാത്തതെന്ന് ഇ.കെ.വിജയന്‍ എംഎല്‍എ പറയുന്നതിന്റെ വിഡിയോ പുറത്ത്..
കെ.കെ.രമയ്ക്കെതിരെ എം.എം.മണി നിയമസഭയില്‍ നടത്തിയ പരാമര്‍ശം പറയാന്‍ പാടില്ലാത്തതെന്ന് സ്പീക്കറുടെ ചെയറിലുണ്ടായിരുന്ന ഇ.കെ.വിജയന്‍ എംഎല്‍എ പറയുന്നതിന്റെ വിഡിയോ പുറത്തുവന്നു.
എം.എം.മണിയുടെ പരാമര്‍ശം വിവാദമാകുകയും പ്രതിഷേധവുമായി എഴുന്നേറ്റ പ്രതിപക്ഷാംഗങ്ങള്‍ ബഹളമുണ്ടാക്കുകയും ചെയ്യുമ്ബോഴാണ് ഉദ്യോഗസ്ഥനോട് ഇ.കെ.വിജയന്‍ ഇങ്ങനെ പറഞ്ഞത്. സ്പീക്കര്‍ സഭാ ഹാളിനു പുറത്തേക്കു പോയപ്പോഴാണ് ഇ.കെ.വിജയനെ ചുമതല ഏല്‍പിച്ചത്. സ്പീക്കര്‍ പാനലിലുള്ളയാളാണ് ഇ.കെ.വിജയന്‍.
'ശരിക്കും പറയാന്‍ പാടില്ലാത്തതാണ് പറഞ്ഞത്. സ്പീക്കര്‍ ഉടനെ വരുമോ?' - സമീപത്തു നില്‍ക്കുന്ന ഉദ്യോഗസ്ഥനോട് ഇ.കെ.വിജയന്‍ ഇപ്രകാരം ചോദിക്കുന്നതാണ് വിഡിയോയിലുള്ളത്. നാദാപുരത്തുനിന്നുള്ള സിപിഐ എംഎല്‍എയാണ് ഇ.കെ.വിജയന്‍.
അതേസമയം, മണി പറഞ്ഞതില്‍ പിശകുണ്ടോ എന്നു പരിശോധിക്കാനാണ് പറഞ്ഞതെന്ന് ഇ.കെ.വിജയന്‍ പ്രതികരിച്ചു. സ്പീക്കര്‍ വരുന്നുണ്ടോ എന്നാണ് സെക്രട്ടറിയോടു ചോദിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്രസംഗിക്കുന്നവരാണ് ഔചിത്യം തീരുമാനിക്കേണ്ടത്. സംസാരത്തില്‍ നാട്ടുഭാഷകളും ഘടകമാകാം. പരാതിയുണ്ടെങ്കില്‍ പരിശോധിച്ച് പിന്നീട് റൂളിങ് നടത്താനേ സ്പീക്കര്‍ക്ക് സാധിക്കൂവെന്നും ഇ.കെ.വിജയന്‍ ചൂണ്ടിക്കാട്ടി.

No comments