Breaking News

തീരദേശ മേഖലകളില്‍ ജാഗ്രത

 


പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലാണ് മഴ തുടരുന്നത്. തീരദേശ മേഖലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കി. മലയോര മേഖലയില്‍ വിനോദസഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. കോഴിക്കോട്ട് രണ്ടുപേരും വയനാട്ടില്‍ ഒരാളും മരിച്ചു.

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മലമ്ബുഴ ഡാമിന്റെ നാല് ഷട്ടറുകളും മൂന്നുമണിയോടെ 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. കല്പാത്തിപുഴ, ഭാരതപ്പുഴ തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. വെള്ളം കയറിയാല്‍ റവന്യു വകുപ്പിന്റെ അടിയന്തര നടപടിക്ക് ഒരുക്കങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്.

No comments