ഉദ്ധവ് തക്കരേക്ക് വീണ്ടും തിരിച്ചടി
മുംബൈയില്‍നിന്നുള്ള രാഹുല്‍ ഷെവാലെ എംപിയുടെ നേതൃത്വത്തില്‍ പ്രത്യേക ഗ്രൂപ്പ് രൂപവത്കരിക്കുമെന്നാണ് റിപ്പോര്‍ട്ട്. തങ്ങളെ പ്രത്യേക ഗ്രൂപ്പായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് വിമതഗ്രൂപ്പ് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയെ സമീപിക്കും.ഡല്‍ഹിയിലുള്ള മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ ഇന്നു വിമത എംപിമാരുമായി കൂടിക്കാഴ്ച നടത്തിയേക്കും. ഷിന്‍ഡെയുമായി കൂടിക്കാഴ്ച നടത്തുന്ന എംപിമാര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് മുതിര്‍ന്ന ശിവസേനാ നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റൗത് പറഞ്ഞു. ഇന്നലെ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ വിളിച്ച ഓണ്‍ലൈന്‍ യോഗത്തില്‍ 12 എംപിമാര്‍ പങ്കെടുത്തുവെന്നാണു വിമതരുടെ അവകാശവാദം.
വിനായക് റൗത്, അരവിന്ദ് സാവന്ത്, ഗജാനന്‍ കിരിത്കര്, സഞ്ജയ് ജാദവ്, ഓം റാണെ നിംബാല്‍ക്കര്‍, രാജന് വിചാരെ എന്നിവര്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്തില്ലെന്നു വിമതപക്ഷം പറഞ്ഞു. 14 എംപിമാര്‍ പ്രത്യേക ഗ്രൂപ്പ് രൂപവത്കരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഔദ്യോഗികപക്ഷത്തെ എംപിമാര്‍ സഞ്ജയ് റൗത്തിന്റെ വസതിയില്‍ യോഗം ചേര്‍ന്നു.

No comments