യൂറോപ്പിൽ കോവിഡ് കേസ് കൂടുന്നു
കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം ഇരട്ടിയായി ഉയര്‍ന്നു. എന്നാല്‍, തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളവരുടെ എണ്ണം താരതമ്യേന കുറവാണെന്നും ലോകാരോഗ്യസംഘടന അറിയിച്ചു.
കോവിഡിനെ വിലക്കുറച്ച് കാണരുതെന്നും ഒമിക്രോണ്‍ വകഭേദത്തിന്റെ ഉപവകഭേദങ്ങള്‍ പുതിയ തരംഗങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നും ഡബ്ല്യൂ.എച്ച്.ഒയുടെ യൂറോപ് ഡയറക്ടര്‍ ഡോ. ഹാന്‍സ് ക്ലൂഗെ മുന്നറിയിപ്പ് നല്കി. കോവിഡ് കേസുകള്‍ കൂടുന്നതിന് അനുസരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. ശരത് -ശീത കാലങ്ങളില്‍ എണ്ണം ഉയര്‍ന്നേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments