കേരളത്തിൽ ഭരണം പിടിക്കും..??
പാര്‍ട്ടിക്ക് പിടി നല്‍കാതെ വഴുതിമാറുന്ന സംസ്ഥാനങ്ങളായ കേരളം, ബംഗാള്‍, തമിഴ്നാട് എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും കുടുംബഭരണം അവസാനിപ്പിച്ച് ആന്ധ്രാപ്രദേശ്, തമിഴ്നാട്, ഒഡീഷ എന്നിവിടങ്ങളില്‍ അധികാരത്തിലെത്തുമെന്നുമുള്ള പ്രതീക്ഷകള്‍ പങ്കുവച്ച് പ്രമേയത്തിലൂടെ പാര്‍ട്ടി ശുഭവിശ്വാസത്തില്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് യോഗത്തില്‍ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചത്.
രാജ്യത്ത് അടുത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലും ഉപതിരഞ്ഞെടുപ്പുകളിലും ബിജെപി നേടിയ വിജയം പാര്‍ട്ടിയുടെ വികസനത്തിന്റെയും പ്രകടനത്തിന്റെയും രാഷ്ട്രീയത്തിന് ജനങ്ങളുടെ അംഗീകാരം നല്‍കുന്നതാണെന്നും കുടുംബവാഴ്ചയുടെയും ജാതീയതയുടെയും പ്രീണനത്തിന്റെയും രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

No comments