Breaking News

ഐസിസി ഏകദിന റാങ്കിങ്ങില്‍ വന്‍ കുതിപ്പുമായി ഇന്ത്യ

 


ഐസിസി ഏകദിന റാങ്കിങ്ങില്‍ വന്‍ കുതിപ്പുമായി ഇന്ത്യ. ചിരവൈരികളായ പാക്കിസ്ഥാനെ മറികടന്ന് ഇന്ത്യ ഏകദിന റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിലെ പത്ത് വിക്കറ്റ് വിജയമാണ് ഇന്ത്യക്ക് നേട്ടമായത്.

നേരത്തെ ഇന്ത്യ നാലാം സ്ഥാനത്തും പാക്കിസ്ഥാന്‍ മൂന്നാം സ്ഥാനത്തുമായിരുന്നു. ഇംഗ്ലണ്ടിനെതിരായ കൂറ്റന്‍ വിജയം ഇന്ത്യയുടെ പോയിന്റ് വര്‍ധിപ്പിച്ചു. അതോടെ പാക്കിസ്ഥാന്‍ നാലാം സ്ഥാനത്തേക്ക് വീഴുകയും ഇന്ത്യ മുന്നിലെത്തുകയും ചെയ്തു. ന്യൂസിലന്‍ഡ് ആണ് ഏകദിന റാങ്കിങ്ങില്‍ ഒന്നാമത്. ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്ത് തുടരുന്നു.

No comments