Breaking News

പോസ്റ്റ് ഓഫീസ് വഴിവി​റ്റ​ഴി​ഞ്ഞ​ത് 27800​ ​ദേ​ശീ​യ​ ​പ​താ​ക

 


പാ​ല​ക്കാ​ട്:​ 75​-ാ​മ​ത് ​സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട് ​അ​നു​ബ​ന്ധി​ച്ച്‌ ​പോസ്റ്റ് ഓ​ഫീ​സു​ക​ളി​ല്‍​ ​നി​ന്ന് ​ദേ​ശീ​യ​ ​പ​താ​ക​ക​ള്‍​ ​വാ​ങ്ങു​ന്ന​വ​രു​ടെ​ ​എ​ണ്ണം​ ​കൂ​ടു​ന്നു.​ ​സ്വാ​ത​ന്ത്ര്യ​ദി​ന​മാ​യ​തി​നാ​ല്‍​ ​പൊ​തു​ജ​ന​ങ്ങ​ള്‍​ 13,​ 14,​ 15​ ​തി​യ​തി​ക​ളി​ല്‍​ ​വീ​ടു​ക​ളി​ല്‍​ ​ദേ​ശീ​യ​പ​താ​ക​ ​ഉ​യ​ര്‍​ത്ത​ണ​മെ​ന്ന് ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.​ ​ഇ​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ജ​ന​ങ്ങ​ള്‍​ക്ക് ​ദേ​ശീ​യ​പ​താ​ക​ ​എ​ളു​പ്പ​ത്തി​ല്‍​ ​ല​ഭി​ക്കു​ന്ന​തി​നാ​യി​ ​ഇ​ന്ത്യ​ന്‍​ ​പോസ്റ്റല്‍ ​വ​കു​പ്പി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ല്‍​ ​ഈ​ ​മാ​സം​ ​ഒ​ന്ന് ​മു​ത​ലാ​ണ് ​എ​ല്ലാ​ ​പോസ്റ്റ് ​ഓ​ഫീ​സു​ക​ളി​ലും​ ​ദേ​ശീ​യ​പ​താ​ക​ ​വി​ല്പ​ന​ ​ആ​രം​ഭി​ച്ച​ത്.​ ​പാ​ല​ക്കാ​ട് ​ജി​ല്ല​യി​ലെ​ ​ഇ​ ​പോ​സ്റ്റ് ​ഓ​ഫീ​സു​ക​ള്‍​ ​വ​ഴി​ ​ബു​ധ​നാ​ഴ്ച​ ​വ​രെ​ ​വി​റ്റ​ഴി​ഞ്ഞ​ത് 27800​ ​ദേ​ശീ​യ​ ​പ​താ​ക​ക​ളാ​ണ്.​ ​ഇ​തി​ല്‍​ ​പാ​ല​ക്കാ​ട് ​ഡി​വി​ഷ​നി​ല്‍​ ​നി​ന്ന് 14900​ ​പ​താ​ക​ക​ളും​ ​ഒ​റ്റ​പ്പാ​ലം​ ​ഡി​വി​ഷ​നി​ല്‍​ ​നി​ന്ന് 12900​ ​പ​താ​ക​ക​ളും​ ​വി​റ്റ​ഴി​ഞ്ഞു.​ 25​ ​രൂ​പ​യാ​ണ് ​ഒ​രു​ ​ദേ​ശീ​യ​പ​താ​ക​യു​ടെ​ ​വി​ല.​ ​ഒ​രാ​ള്‍​ക്ക് ​പ​ര​മാ​വ​ധി​ 5​ ​ദേ​ശീ​യ​ ​പ​താ​ക​ ​വ​രെ​ ​വാ​ങ്ങാ​നാ​കും.

No comments