ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയ സമിതി ചെയര്‍മാനായാണ് ചെന്നിത്തലയെ എഐസിസി നിയമിച്ചത്.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയ സമിതി ചെയര്‍മാനായാണ് ചെന്നിത്തലയെ എഐസിസി നിയമിച്ചത്.രമേശ് ചെന്നിത്തല, അഡ്വ ശിവാജി റാവു മോഗെ, ജയ് കിഷന് എന്നിവരാണ് സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള മൂന്നംഗ സമിതിയിലുള്ളത്. ഗുജറാത്ത്, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികളെ തീരുമാനിക്കാനായിട്ടാണ് പുതിയ സമിതി.
ദീപാദാസ് മുന്‍ഷി ചെയര്‍പേഴ്സണായ സമിതിയെയാണ് ഹിമാചലിലേക്ക് നിയമിച്ചിരിക്കുന്നത്. ചെന്നിത്തലയെ ദേശീയ രാഷ്ട്രീയത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി പദ്ധതിയിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്ത് വന്നിരുന്നു.

No comments