Breaking News

കോൺഗ്രസിനെ നയിക്കാൻ ഗേലോട്ട്

 


കോണ്‍ഗ്രസിന്റെ താക്കോല്‍ സ്ഥാനത്തേക്ക് ആരെത്തുമെന്നത് ഇപ്പോഴും അവ്യക്തമാണ്. നേതാക്കളില്‍ ഭൂരിപക്ഷം വിരല്‍ ചൂണ്ടുന്നത് രാഹുല്‍ ഗാന്ധിയിലേക്ക് ആണെങ്കിലും അധ്യക്ഷ സ്ഥാനത്തേക്ക് താനില്ലെന്ന മുന്‍ നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ് രാഹുല്‍.

ജി-23 നേതാക്കളുടെ നീക്കങ്ങളും പാര്‍ട്ടിയെ കുഴപ്പിക്കുന്നുണ്ട്. ഇതിനിടെയാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട് പാര്‍ട്ടിയെ നയിച്ചേക്കുമെന്ന് സൂചനകള്‍ പുറത്തുവരുന്നത്. ആരോഗ്യ പ്രശ്നങ്ങളില്‍ ചികിത്സയ്ക്കായി വിദേശത്തേക്ക് പോകുന്ന സോണിയാ ഗാന്ധി ഗെഹ്ലോട്ടിനോട് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് സൂചനകള്‍.

No comments