Breaking News

തളിപ്പറമ്ബില്‍ കാറും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.

 


ചെനയന്നൂര്‍ ഭണ്ഡാരപ്പാറയിലെ സുലേഖാ ഹൗസില്‍ മുഹമ്മദ് ഷബീറാണ്(28)മരിച്ചത്. കൂടെ ഉണ്ടായിരുന്ന സനീഷിന് (33) പരിക്കേറ്റു

സനീഷിനെ ഗുരുതര പരിക്കുകളോടെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയിരുന്നു.തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഷബീര്‍ സഞ്ചരിച്ച കെ.എല്‍ 59-ജി 569 ബൈക്കും തളിപ്പറമ്ബ് ഭാഗത്തേക്ക് വരികയായിരുന്ന കെ.എല്‍.14-എച്ച്‌-8888 സ്‌കോര്‍പ്പിയോ വാഹനവും തമ്മിലാണ് കൂട്ടിയിടിച്ചത്.

No comments