എയർ ഇന്ത്യ കൂടുതൽ സർവ്വീസ് നടത്തും
ഒക്ടോബര്‍ 30 മുതല്‍ സര്‍വീസ് തുടങ്ങും. ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളിലായി ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ഉണ്ടാവുക. ലോകകപ്പ് മുന്നില്‍ കണ്ടാണിത്.ഒക്ടോബര്‍ 30ന് ദോഹയില്‍ നിന്നും 12.45ന് പറന്നുയരുന്ന വിമാനം വൈകിട്ട് 6.45 ന് മുംബൈ യിലെത്തും. ഈ വിമാനത്തിലേക്ക് ബുക്കിംഗ് തുടങ്ങിയിട്ടുണ്ട്. 920 ഖത്തര്‍ റിയാലാണ് യാത്രാ നിര ക്ക്, അടുത്ത വര്‍ഷം മാര്‍ച്ച് 19 വരെ ഈ സര്‍വീസുകളില്‍ ബുക്കിംഗ് ലഭ്യമാണ്.
ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നുമായി ദോഹയിലേക്ക് പ്രതിവാരം ആറു സര്‍വീസുകള്‍ തു ടങ്ങാനാണ് എയര്‍ ഇന്ത്യയുടെ നീക്കം. ഇതോടൊപ്പം ദുബായിലേക്കുള്ള സര്‍വീസുകളുടെ എണ്ണവും കൂട്ടും. കോല്‍ക്കത്ത, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നാകും ദുബായിലേക്കുള്ള പുതിയ സര് വീസുകള്.

No comments