Breaking News

ജി23 നേതാക്കള്‍ ഇന്ന് ഡല്‍ഹിയില്‍ ആനന്ദ് ശര്‍മയുടെ വസതിയില്‍ യോഗം ചേര്‍ന്നു.

 


മനീഷ് തിവാരി, പൃത്വിരാജ് ചവാന്‍, ബി.എസ് ഹൂഡ, ആനന്ദ് ശര്‍മ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മികച്ച സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്നും ജനാധിപത്യരീതിയില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ച അധ്യക്ഷ സോണിയാഗാന്ധിക്ക് നന്ദി പറയുന്നുവെന്നും യോഗത്തിന് ശേഷം നേതാക്കള്‍ പറഞ്ഞു.

 കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിനായി ശശി തരൂരും ദിഗ്വിജയ് സിങ്ങും മുകുള്‍ വാസ്‌നിക്കും ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് വിവരം.

No comments