ലങ്കയുടെ വിജയം.. ബംഗ്ലാദേശ് പുറത്തേക്ക്
ആദ്യം ബാറ്റ് ചെയ്‌ത ബംഗ്ലാദേശ് ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 183 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ശ്രീലങ്ക കളി തീരാന്‍ നാല് പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. മൂന്ന് പന്തില്‍ 10 റണ്ണെടുത്ത അസിത ഫെര്‍ണാണ്ടോയാണു തോല്‍വി ഉറപ്പാക്കിയ ലങ്കയെ ജയത്തിലെത്തിച്ചത്.പാതും നിസങ്കയും (19 പന്തില്‍ ഒരു സിക്‌സറും രണ്ട് ഫോറുമടക്കം 20) കുശല്‍ മെന്‍ഡിസും (37 പന്തില്‍ മൂന്ന് സിക്‌സറും നാല് ഫോറുമടക്കം 60) മികച്ച തുടക്കം നല്‍കി. നിസങ്കയെ ഇബാദത് ഹൊസൈന്‍ മുസ്‌താഫിസുര്‍ റഹ്‌മാന്റെ കൈയിലെത്തിച്ചതോടെ തകര്‍ച്ച തുടങ്ങി. അതേ ഓവറില്‍ ചരിത അസാലങ്കയും (ഒന്ന്) പുറത്തായി

No comments