സില്‍വര്‍ ലൈന്‍ പാത മംഗലാപുരം വരെ
മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും തമ്മിലാണ് ചര്‍ച്ച നടക്കുക. ഈ മാസം തന്നെ ചര്‍ച്ച ഉണ്ടാകും. തിരുവനന്തപുരത്ത് നടക്കുന്ന സതേണ്‍ സോണല്‍ കൗണ്‍സിലില്‍ സില്‍വര്‍ ലൈന്‍ പാത മംഗലാപുരം വരെ നീട്ടുന്നത് കേരളം അജണ്ടയായി വച്ചിരുന്നു. തുടര്‍ന്നാണ് വിഷയത്തില്‍ ആദ്യം ഇരു സംസ്ഥാനങ്ങളും തമ്മില്‍ ചര്‍ച്ച നടത്താന്‍ ധാരണയായത്. സംസ്ഥാനങ്ങള്‍ തമ്മില്‍ ധാരണയിലെത്തിയ ശേഷമേ മറ്റു ചര്‍ച്ചകളുമായി മുന്നോട്ടു പോകൂ. ഈ സാഹചര്യത്തില്‍ കേരളത്തിന്റെ ആവശ്യത്തില്‍ ഇപ്പോള്‍ സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയുണ്ടാകില്ല. തലശ്ശേരി-മൈസൂരു, നിലമ്ബൂര്‍ -നഞ്ചന്‍കോട് പാതയുടെ കാര്യവും വിഷയത്തില്‍ ചര്‍ച്ചയാകും.
ചര്‍ച്ചയില്‍ അതിവേഗ റെയില്‍വേ ഇടനാഴി എന്ന ആവശ്യം തമിഴ്‌നാട് മുന്നോട്ടുവച്ചിരുന്നു. കോയമ്ബത്തൂര്‍, ചെന്നൈ, മധുര, തൂത്തുക്കൂടി നഗരങ്ങളെ ബന്ധിപ്പിച്ച് അതിവേഗ റെയില്‍വേ ഇടനാഴി വേണം. അയല്‍ സംസ്ഥാനങ്ങളെ കൂടി ബന്ധിപ്പിക്കണമെന്ന ആവശ്യവും തമിഴ്‌നാട് മുന്നോട്ടു വച്ചു. കേന്ദ്ര വൈദ്യുതി ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നും ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ വൈദ്യുതി നല്‍കാന്‍ അനുവദിക്കണമെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടു.

No comments