Breaking News

ചാക്കോ വീണ്ടും എന്‍.സി.പി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു


 പി.സി. ചാക്കോ വീണ്ടും എന്‍.സി.പി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. എ.കെ. ശശീന്ദ്രനാണ് പേര് നിര്‍ദേശിച്ചത്.

തോമസ് കെ. തോമസ് എം.എല്‍.എ പിന്താങ്ങി. ചാക്കോയെ പ്രസിഡന്‍റാക്കാന്‍ പാര്‍ട്ടിയിലെ ഇരു വിഭാഗങ്ങളും നേരത്തേ സമവായത്തില്‍ എത്തിയിരുന്നു. അഡ്വ. പി.എം. സുരേഷ് ബാബു, പി.കെ. രാജന്‍ മാസ്റ്റര്‍, ലതിക സുഭാഷ് എന്നിവരാണ് വൈസ് പ്രസിഡന്‍റുമാര്‍. പി.ജെ. കുഞ്ഞുമോന്‍ ആണ് ട്രഷറര്‍.

തെരഞ്ഞെടുപ്പ് നടപടികളില്‍ പ്രതിഷേധിച്ച്‌ മലപ്പുറത്തുനിന്നുള്ള നേതാവ് എന്‍.എ. മുഹമ്മദ് കുട്ടി ഇറങ്ങിപ്പോയി. ഇദ്ദേഹം മത്സരരംഗത്ത് ഉണ്ടായിരുന്നു. കൈകള്‍ ഉയര്‍ത്തിയാണ് വോട്ടെടുപ്പ് നടന്നത്.ഇത് ജനാധിപത്യ രീതിയല്ല എന്ന് ആരോപിച്ചാണ് മുഹമ്മദ്‌ കുട്ടി ഇറങ്ങിപ്പോയത്. നേരത്തേ തോമസ് കെ. തോമസ് എം.എല്‍.എ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സമവായത്തിലെത്തുകയായിരുന്നു.

No comments