Breaking News

മു​​​​ഖ്യ​​​​മ​​​​ന്ത്രി പ്ര​​​​മോ​​​​ദ് സാ​​​​വ​​​​ന്ത് ഗ​​​​വ​​​​ര്‍​​​​ണ​​​​ര്‍ പി.​​​​എ​​​​സ്. ശ്രീ​​​​ധ​​​​ര​​​​ന്‍​​​​പി​​​​ള്ള​​​​യു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി

 


ഇ​​​​ന്ന​​​​ലെ മു​​​​ഖ്യ​​​​മ​​​​ന്ത്രി പ്ര​​​​മോ​​​​ദ് സാ​​​​വ​​​​ന്ത് ഗ​​​​വ​​​​ര്‍​​​​ണ​​​​ര്‍ പി.​​​​എ​​​​സ്. ശ്രീ​​​​ധ​​​​ര​​​​ന്‍​​​​പി​​​​ള്ള​​​​യു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി. അ​​​​തേ​​​​സ​​​​മ​​​​യം, രാ​​​​ഷ്‌​​​​ട്രീ​​​​യം ച​​​​ര്‍​​​​ച്ച ചെ​​​​യ്തി​​​​ല്ലെ​​​​ന്നാ​​​​ണ് ഗ​​​​വ​​​​ര്‍​​​​ണ​​​​റു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യ്ക്കു​​​​ശേ​​​​ഷം മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞ​​​​ത്.

അ​​​​തേ​​​​സ​​​​മ​​​​യം, ഏ​​​​താ​​​​നും ദി​​​​വ​​​​സ​​​​ത്തി​​​​ന​​​​കം മ​​​​ന്ത്രി​​​​സ​​​​ഭാ പു​​​​നഃ​​​​സം​​​​ഘ​​​​ട​​​​ന​​​​യു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നു മു​​​​തി​​​​ര്‍​​​​ന്ന ബി​​​​ജെ​​​​പി നേ​​​​താ​​​​വ് പ​​​​റ​​​​ഞ്ഞു.

നി​​​​ല​​​​വി​​​​ലെ മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ല്‍ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യ​​​​ട​​​​ക്കം 11 ബി​​​​ജെ​​​​പി​​​​ക്കാ​​​​രാ​​​​ണു​​​​ള്ള​​​​ത്. ഒ​​​​രു മ​​​​ന്ത്രി​​​​സ്ഥാ​​​​നം എം​​​​ജി​​​​പി​​​​യി​​​​ലെ സു​​​​ദി​​​​ന്‍ ധ​​​​വാ​​​​ലി​​​​ക്ക​​​​റി​​​​നാ​​​​ണ്. മു​​​​ന്‍ മു​​​​ഖ്യ​​​​മ​​​​ന്ത്രി ദി​​​​ഗം​​​​ബ​​​​ര്‍ കാ​​​​മ​​​​ത്തും മു​​​​ന്‍ പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് മൈ​​​​ക്ക​​​​ല്‍ ലോ​​​​ബോ​​​​യും ഉ​​​​ള്‍​​​​പ്പെ​​​​ടെ​​​​യു​​​​ള്ള പ്ര​​​​മു​​​​ഖ​​​​രാ​​​​ണു കോ​​​​ണ്‍​​​​ഗ്ര​​​​സ് വി​​​​ട്ട് ബി​​​​ജെ​​​​പി​​​​യി​​​​ല്‍ ചേ​​​​ര്‍​​​​ന്ന​​​​ത്. ഇ​​​​വ​​​​രെ മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ല്‍ ഉ​​​​ള്‍​​​​പ്പെ​​​​ടു​​​​ത്തു​​​​ന്പോ​​​​ള്‍ നി​​​​ല​​​​വി​​​​ലു​​​​ള്ള ഏ​​​​താ​​​​നും ബി​​​​ജെ​​​​പി​​​​ക്കാ​​​​ര്‍​​​​ക്ക് മ​​​​ന്ത്രി​​​​സ്ഥാ​​​​നം ന​​​​ഷ്ട​​​​മാ​​​​കും. എം​​​​ജി​​​​പി അം​​​​ഗം സു​​​​ദി​​​​ന്‍ ധ​​​​വാ​​​​ലി​​​​ക്ക​​​​റി​​​​നെ ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നാ​​​​ണു സാ​​​​ധ്യ​​​​ത.

കോ​​​ണ്‍​​​ഗ്ര​​​സ് നി​​​യ​​​മ​​​സ​​​ഭാക​​​ക്ഷി ബി​​​ജെ​​​പി​​​യി​​​ല്‍ ല​​​യി​​​ച്ച​​​തി​​​ന് അം​​​ഗീ​​​കാ​​​രം ന​​​ല്കി​​​യെ​​​ന്നു ഗോ​​​വ സ്പീ​​​ക്ക​​​ര്‍ ര​​​മേ​​​ഷ് ത​​​വാ​​​ദ്ക​​​ര്‍ പ​​​റ​​​ഞ്ഞു. ആ​​​കെ​​​യു​​​ള്ള 11 എം​​​എ​​​ല്‍​​​എ​​​മാ​​​രി​​​ല്‍ എ​​​ട്ടു പേ​​​ര്‍ പാ​​​ര്‍​​​ട്ടി വി​​​ട്ട​​​തു​​​കൊ​​​ണ്ട് കൂ​​​റു​​​മാ​​​റ്റ നി​​​രോ​​​ധ​​​ന നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മു​​​ള്ള അ​​​യോ​​​ഗ്യ​​​ത ഉ​​​ണ്ടാ​​​കി​​​ല്ല.

No comments