നിയമസഭയില്‍ മുഖ്യമന്ത്രിയ്ക്ക് ചേര്‍ന്ന രണ്ടാമന്റെ സീറ്റില്‍ ഇനി പട്ടികജാതി-പട്ടിക വര്‍ഗ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണനിരിക്കും
നിയമസഭയില്‍ മുഖ്യമന്ത്രിയ്ക്ക് ചേര്‍ന്ന രണ്ടാമന്റെ സീറ്റില്‍ ഇനി പട്ടികജാതി-പട്ടിക വര്‍ഗ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണനിരിക്കും.
മന്ത്രിസഭയിലെ നിലവിലുള്ള ഏക കേന്ദ്രകമ്മിറ്റിയംഗമായ കെ രാധാകൃഷ്ണനെ തന്നെ രണ്ടാമന്റെ സീറ്റിലിരുത്താന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. ഒന്നാം പിണറായി സര്‍ക്കാരില്‍ രണ്ടാമനായിരുന്ന ഇപി ജയരാജന് രാജിവയ്‌ക്കേണ്ടി വന്നപ്പോള്‍ പകരം അന്നത്തെ റവന്യൂ മന്ത്രിയായിരുന്ന ഇ ചന്ദ്രശേഖരനായിരുന്നു രണ്ടാമനായത്.
ഇപ്പോള്‍ രണ്ടാമനായിരുന്ന എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പാര്‍ട്ടി സെക്രട്ടറി ആയതോടെയാണ് പുതുമുഖങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള മന്ത്രിസഭയിലെ രണ്ടാമനെ ചൊല്ലി ചര്‍ച്ച സജീവമായത്.

No comments