Breaking News

നി​​​യ​​​മ​​​സ​​​ഭ പാ​​​സാ​​​ക്കി​​​യ ര​​​ണ്ടു ബി​​​ല്ലു​​​ക​​​ളി​​​ല്‍ ഗ​​​വ​​​ര്‍​​​ണ​​​ര്‍ ഒ​​​പ്പു​​​വ​​​ച്ചേ​​​ക്കി​​​ല്ല.

 


വൈ​​​സ് ചാ​​​ന്‍​​​സ​​​ല​​​ര്‍ നി​​​യ​​​മ​​​ന​​​ത്തി​​​ല്‍ ചാ​​​ന്‍​​​സ​​​ല​​​റാ​​​യ ഗ​​​വ​​​ര്‍​​​ണ​​​റു​​​ടെ അ​​​ധി​​​കാ​​​രം ക​​​വ​​​രു​​​ന്ന സ​​​ര്‍​​​വ​​​ക​​​ലാ​​​ശാ​​​ലാ ഭേ​​​ദ​​​ഗ​​​തി ബി​​ല്ലും ലോ​​​കാ​​​യു​​​ക്ത ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലു​​​മാ​​​ണു വി​​​ശ​​​ദ നി​​​യ​​​മപ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി ഗ​​​വ​​​ര്‍​​​ണ​​​ര്‍ അ​​​യ​​​യ്ക്കു​​​ന്ന​​​ത്.


12 ബി​​​ല്ലു​​​ക​​​ളാ​​​ണു നി​​​യ​​​മ​​​സ​​​ഭ പാ​​​സാ​​​ക്കി ഗ​​​വ​​​ര്‍​​​ണ​​​റു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്ക് അ​​​യ​​​ച്ച​​​ത്. എ​​​ന്നാ​​​ല്‍, മ​​​റ്റു ബി​​​ല്ലു​​​ക​​​ള്‍ 18നു ​​​ഗ​​​വ​​​ര്‍​​​ണ​​​ര്‍ മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ ശേ​​​ഷം പ​​​രി​​​ശോ​​​ധി​​​ച്ചു ഒ​​​പ്പു​​​വ​​​യ്ക്കാ​​​നാ​​​ണു സാ​​​ധ്യ​​​ത. നി​​​യ​​​മ​​​സ​​​ഭ പാ​​​സാ​​​ക്കു​​​ന്ന ബി​​​ല്ലു​​​ക​​​ള്‍ ഗ​​​വ​​​ര്‍​​​ണ​​​ര്‍​​​ക്ക് അ​​​യ​​​യ്ക്കു​​​ന്പോ​​​ള്‍ ഒ​​​പ്പം ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച നി​​​യ​​​മ​​​സ​​​ഭാ ച​​​ര്‍​​​ച്ച​​​ക​​​ളു​​​ടെ മി​​​നി​​​റ്റ്സും അ​​​യ​​​യ്ക്കാ​​​റു​​​ണ്ട്. സാ​​​ധാ​​​ര​​​ണ മ​​​ല​​​യാ​​​ള​​​ത്തി​​​ലു​​​ള്ള മി​​​നി​​​റ്റ്സാ​​​ണ് അ​​​യ​​​യ്ക്കു​​​ക. സ​​​ര്‍​​​വ​​​ക​​​ലാ​​​ശാ​​​ല, ലോ​​​കാ​​​യു​​​ക്ത ബി​​​ല്‍ ച​​​ര്‍​​​ച്ച​​​യു​​​ടെ ഇം​​​ഗ്ലി​​​ഷ് പ​​​രി​​​ഭാ​​​ഷ രാ​​​ജ്ഭ​​​വ​​​ന്‍ ചോ​​​ദി​​​ച്ചെ​​​ങ്കി​​​ലും അ​​​ത് നി​​​യ​​​മവ​​​കു​​​പ്പ് അം​​​ഗീ​​​ക​​​രി​​​ച്ചു വ​​​രാ​​​ന്‍ സ​​​മ​​​യമെ​​​ടു​​​ക്കു​​​മെ​​​ന്ന മ​​​റു​​​പ​​​ടി​​​യാ​​​ണ് ല​​​ഭി​​​ച്ച​​​ത്.

ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ഗ​​​വ​​​ര്‍​​​ണ​​​ര്‍​​​ക്കു വാ​​​യി​​​ക്കാ​​​നാ​​​യി രാ​​​ജ്ഭ​​​വ​​​ന്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ത​​​ന്നെ മി​​​നി​​​റ്റ്സ് ഇം​​​ഗ്ലി​​​ഷി​​​ലേ​​​ക്ക് പ​​​രി​​​ഭാ​​​ഷ​​​പ്പെ​​​ടു​​​ത്തു​​​ന്നു​​​ണ്ട്. ച​​​ര്‍​​​ച്ച​​​ക​​​ളു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളും ഗ​​​വ​​​ര്‍​​​ണ​​​ര്‍ പ​​​രി​​​ശോ​​​ധി​​​ക്കും.

സ​​​ര്‍​​​വ​​​ക​​​ലാ​​​ശാ​​​ല, ലോ​​​കാ​​​യു​​​ക്ത ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലി​​​ലെ സ​​​ങ്കീ​​​ര്‍​​​ണ​​​ത​​​ക​​​ളാ​​​കും പ്ര​​​ധാ​​​ന​​​മാ​​​യി വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കു​​​ക. ബി​​​ല്ലു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് നി​​​ര​​​വ​​​ധി നി​​​യ​​​മ​​​ക്കു​​​രു​​​ക്കു​​​ക​​​ളു​​​ണ്ടെ ന്നാ​​​ണു ല​​​ഭി​​​ക്കു​​​ന്ന വി​​​വ​​​രം ഇ​​​തെ​​​ല്ലാം നി​​​യ​​​മ​​​വി​​​ദ​​​ഗ്ധ​​​രു​​​മാ​​​യി ച​​​ര്‍​​​ച്ച ന​​​ട​​​ത്തി വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കാ​​​നാ​​​കും തീ​​​രു​​​മാ​​​നം. സ​​​ര്‍​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലെ ബ​​​ന്ധുനി​​​യ​​​മ​​​ന​​​ങ്ങ​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ലും ഗ​​​വ​​​ര്‍​​​ണ​​​ര്‍ ക​​​ടു​​​ത്ത നി​​​ല​​​പാ​​​ടി​​​ലേ​​​ക്കു നീ​​​ങ്ങു​​​മെ​​​ന്നാ​​​ണു വി​​​വ​​​രം.

മു​​​ഖ്യ​​​മ​​​ന്ത്രി അ​​​റി​​​യാ​​​തെ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ ഭാ​​​ര്യ​​​ക്ക് നി​​​യ​​​മ​​​നം ന​​​ല്‍​​​കാ​​​നാവില്ലെ​​​ന്നാ​​​ണ് ഗ​​​വ​​​ര്‍​​​ണ​​​റു​​​ടെ വി​​​ല​​​യി​​​രു​​​ത്ത​​​ല്‍. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​ക്കൊ​​​പ്പം മു​​​ഖ്യ​​​മ​​​ന്ത്രി​​​യി​​​ലേ​​​ക്കും അ​​​ന​​​ധി​​​കൃ​​​ത നി​​​യ​​​മ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു വി​​​ര​​​ല്‍ചൂ​​​ണ്ട പ്പെ​​​ടു​​​ന്പോ​​​ള്‍, കേ​​​ര​​​ളം വ​​​ലി​​​യൊ​​​രു രാഷ്‌ട്രീപ്പോരി​​​നു ത​​​ന്നെ വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ വേ​​​ദി​​​യാ​​​കാം.

ഇ​​തി​​നി​​ടെ വ​​ഖ​​ഫ് ബോ​​ര്‍​​ഡ് നി​​യ​​മ​​നം പി​​എ​​സ്‌സി​​ക്കു വി​​ട്ട ന​​ട​​പ​​ടി റ​​ദ്ദാ​​ക്കി​​ക്കൊ​​ണ്ടു​​ള്ള ബി​​ല്‍ ഗ​​വ​​ര്‍​​ണ​​ര്‍ ഒ​​പ്പി​​ട്ടു. ഇ​​തു റി​​പ്പ​​ലിം​​ഗ് ബി​​ല്‍ ആ​​യ​​തി​​നാ​​ല്‍ വി​​ശ​​ദ​​പ​​രി​​ശോ​​ധ​​ന ആ​​വ​​ശ്യ​​മി​​ല്ലെ​​ന്നു​​ക​​ണ്ടാ​​ണ് ഗ​​വ​​ര്‍​​ണ​​ര്‍ ഒ​​പ്പി​​ട്ട​​ത്.

No comments