ന്യൂസിലന്‍ഡ് എ ടീമിനെതിരായ ഏകദിന പരമ്ബരയില്‍ ഇന്ത്യ എ ടീമിനെ മലയാളി താരം സഞ്ജു സാംസണ് നയിക്കും.
ചെന്നൈയിലാണ് മൂന്ന് മത്സരങ്ങളുടെ പരമ്ബര നടക്കുന്നത്. ഈ മാസം 22, 25, 27 തീയതികളിലാണ് മത്സരങ്ങള്‍.
പൃഥ്വി ഷാ, ഋതുരാജ് ഗെയ്ക്വാദ്, രാഹുല്‍ ത്രിപാഠി, അഭിമന്യു ഈശ്വരന്, ഷാര്‍ദുല്‍ താക്കൂര്‍, ഉമ്രാന് മാലിക് എന്നിവരും ടീമിലുണ്ട്. ട്വന്റി20 ലോകകപ്പ് ടീമില്‍നിന്നും സഞ്ജുവിനെ ഒഴിവാക്കിയിരുന്നു. ഇതിനെതിരെ മലയാളികള്‍ ഉള്‍പ്പെടെ ആരാധകരുടെ വലിയ രോഷമാണ് ഉയര്‍ന്നുവന്നത്.

No comments