Breaking News

അസം ഖാനെ റാംപൂര്‍ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി സ്പീക്കര്‍.

 


മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വിവാദ പ്രസംഗം നടത്തിയ കേസില്‍ അസം ഖാനെ റാംപൂര്‍ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി സ്പീക്കര്‍.

ഇതേ കേസില്‍ ഇന്നലെ കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് നടപടി. മൂന്ന് വര്‍ഷം തടവും 25000 രൂപയുമായിരുന്നു ശിക്ഷ.


2019ലാണ് അസംഖാന്‍ യോഗിക്കെതിരായ വിവാദ പ്രസംഗം നടത്തിയത്. യോഗി ആദിത്യനാഥിനെയും ജില്ലാ മജിസ്‌ട്രേറ്റായിരുന്ന അഞ്ജനേയ കുമാര്‍ സിംഗ് ഐഎഎസിനെയും അസംഖാന്‍ പ്രസംഗത്തില്‍ വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് പ്രസംഗം പ്രകോപനപരമായിരുന്നുവെന്ന് കേസും രജിസ്റ്റര്‍ ചെയ്തു. ഇന്നലെ റായ്പൂര്‍ കോടതിയാണ് കേസില്‍ അസം ഖാന്‍ കുറ്റക്കാരനാണെന്ന് വിധിച്ചത്.

No comments