Breaking News

ഭാരത് ജോഡോ യാത്ര ആന്ധ്രപ്രദേശിലേക്ക് കടന്നു

 


കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാരത് ജോഡോ യാത്ര ആന്ധ്രപ്രദേശിലേക്ക് കടന്നു. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ പര്യടനത്തിന് ശേഷമാണ് യാത്ര ആന്ധ്രയിലേക്കെത്തിയത്.

മൂന്ന് ദിവസമാണ് ആന്ധ്രപ്രദേശില്‍ പര്യടനം നടത്തുക. അതിന് ശേഷം തെലങ്കാനയിലേക്ക് കടക്കും. ഒക്ടോബര്‍ 19ന് ആന്ധ്രപ്രദേശിലെ അധോനി മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനം നടത്തും. ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ ഗാന്ധി നടത്തുന്ന നാലാം വാര്‍ത്ത സമ്മേളനമാണിത്. ദീപാവലി ആയതിനാല്‍ മൂന്ന് ദിവസം യാത്രക്ക് അവധിയാണ്. ഈ മാസം 24,25,26 ദിവസങ്ങളിലാണ് അവധി.

No comments