Breaking News

സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കി.

 


ഹിമാചല്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 62 സ്ഥാനാര്‍ത്ഥികളുടെയും കോണ്‍ഗ്രസ് 46 പേരുടെയും പട്ടിക പുറത്തിറക്കി.

നേരത്തെ നാലു പേരുടെ പട്ടിക പ്രഖ്യാപിച്ച എ.എ.പി മുഴുവന്‍ മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ ഉടന്‍ പ്രഖ്യാപിക്കും.

11 സിറ്റിംഗ് എം.എല്‍.എമാര്‍ക്ക് സിറ്റ് നിഷേധിച്ച ബി.ജെ.പി രണ്ട് മന്ത്രിമാരുടെ മണ്ഡലങ്ങള്‍ പരസ്പരം മാറ്റിയിട്ടുണ്ട്. കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരെയും സ്ഥാനാര്‍ത്ഥികളാക്കി.

ബി.ജെ.പി പട്ടികയില്‍ അഞ്ച് വനിത സ്ഥാനാര്‍ത്ഥികളുണ്ട്. എന്നാല്‍ മുന്‍ മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമലിനെ ഒഴിവാക്കി. ബാക്കിയുള്ള 6 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ ഉടന്‍ പ്രഖ്യാപിച്ചേക്കും. ഹിമാചല്‍ മുഖ്യമന്ത്രി ജയ്റാം ഠാക്കൂര്‍ സെറാജില്‍ നിന്ന് മത്സരിക്കും. 


No comments