എല്‍ഡിഎഫില്‍ ഒരു കക്ഷി മാത്രമാണ് തീരുമാനമെടുക്കുന്നതെന്ന് സതീശൻ
എല്‍ഡിഎഫില്‍ ഒരു കക്ഷി മാത്രമാണ് തീരുമാനമെടുക്കുന്നത്, മറ്റ് പാര്‍ട്ടികള്‍ക്ക് അതിന് കൈയടിക്കുന്ന ചുമതല മാത്രമേയുള്ളൂ എന്ന് സതീശന് വിമര്‍ശിച്ചു.
യുഡിഎഫില്‍ എല്ലാ കക്ഷികളും ഒരുമിച്ചാണ് തീരുമാനമെടുക്കുന്നത് എന്നും സതീശന് പറഞ്ഞു. കഴിഞ്ഞ ദിവസത്തെ യുഡിഎഫ് യോ ഗത്തില്‍ പ്രതിപക്ഷത്തിന്റെ നിയമസഭയിലെ പ്രകടനത്തെ എല്ലാവരും അഭിനന്ദിച്ചതായും എന്നാല്‍ സഭയില്‍ പ്രവര്‍ത്തിക്കുന്ന രീതിയില്‍ പുറത്ത് സമരപരിപാടികള്‍ നടത്താനായില്ലെന്ന വിമര്‍ശനമുണ്ടായി എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഭാരത് ജോഡോ യാത്ര, സംഘടനാ തെരഞ്ഞെടുപ്പ് എന്നിവയില്‍ ശ്രദ്ധ ചെലുത്തിയതിനാല്‍ കോണ്‍ഗ്രസിന് മറ്റ് കാര്യങ്ങളിലേക്ക് പോകാന്‍ കഴിഞ്ഞില്ലെന്നത് യാഥാര്‍ഥ്യമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

No comments