ഭഗവല്‍ സിങ് പാര്‍ട്ടിയുടെ സന്തതസഹചാരി ആയിരുന്നെന്നു സി.പി.എം
നരബലിക്കേസിലെ പ്രതി ഭഗവല്‍ സിങ് പാര്‍ട്ടിയുടെ സന്തതസഹചാരി ആയിരുന്നെന്നു സി.പി.എം. ഏരിയ സെക്രട്ടറി .
ഒരു കാലത്ത് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. പിന്നീട് സി.പി.എമ്മില്‍നിന്ന് അകന്ന് പോഷക സംഘടനയായ കര്‍ഷക സംഘത്തിലേക്കു മാറി. പാര്‍ട്ടിയുടെ എല്ലാ പരിപാടികളിലും സാന്നിധ്യമുണ്ടായിരുന്നു. പക്ഷേ, പാര്‍ട്ടി അംഗത്വം ഉണ്ടായിരുന്നില്ലെന്നും പ്രദീപ് പറഞ്ഞു.
എല്ലാ കാര്യങ്ങളെക്കുറിച്ചും അറിവും പാണ്ഡിത്യവുമുള്ള ആളായിരുന്നു ഭഗവല്‍ സിങ്. കുറച്ചു കാലങ്ങളായി പൊതുപ്രവര്‍ത്തനത്തില്‍നിന്ന് ഉള്‍വലിഞ്ഞ് ഭക്‌തിമാര്‍ഗത്തിലേക്ക് തിരിഞ്ഞു. തനിക്കു ചെറുപ്പം മുതല്‍ പരിചയമുള്ളയാളായിരുന്നു. ഭാര്യയുടെ സ്വാധീനം കാരണമാകാം അദ്ദേഹം ഭക്‌തിമാര്‍ഗത്തിലേക്ക് തിരിഞ്ഞതെന്നും ഏരിയാ സെക്രട്ടറി പറഞ്ഞു.

No comments