Breaking News

കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും വിമര്‍ശിച്ച്‌ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന

 


സവര്‍ക്കറുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും വിമര്‍ശിച്ച്‌ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗം. കോണ്‍ഗ്രസും ബി.ജെ.പിയും സവര്‍ക്കറെ നിസാരവത്കരിച്ചെന്നാണ് ശിവസേനയുടെ മുഖപത്രമായ 'സാമ്ന"യുടെ എഡിറ്റോറിയലില്‍ ഉദ്ധവ് ആരോപിച്ചത്. ഇന്ത്യന്‍ ചരിത്രത്തില്‍ ധ്രുവീകരിക്കപ്പെട്ട വ്യക്തിയാണ് സവര്‍ക്കര്‍. ശിവസേനയ്ക്കും ബി.ജെ.പിക്കും ഒരുപോലെ ആദരണീയനായ വ്യക്തിയാണ് അദ്ദേഹം. എട്ട് വര്‍ഷമായി അധികാരത്തിലിരുന്നിട്ടും സവര്‍ക്കര്‍ക്ക് ഭാരതരത്ന നല്‍കണമെന്ന ആവശ്യത്തോട് ബി.ജെ.പി മുഖം തിരിക്കുകയാണ്. സവര്‍ക്കറെപ്പോലുള്ള നിരവധി വിപ്ലവകാരികളുടെ കലാപത്തില്‍ ബ്രിട്ടീഷുകാര്‍ ഞെട്ടിപ്പോയെന്നും ഉദ്ധവ് പറഞ്ഞു.

No comments