ക്യാംപയിനിന് തുടക്കമിട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കാനുള്ള ക്യാംപയിനിന് തുടക്കമിട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.
‘നിങ്ങളുടെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുക’ എന്ന ക്യാംപയിനിലൂടെ ജനങ്ങള്‍ക്ക് തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കാം. സംസ്ഥാനത്ത് റാലികളും ടൗണ്‍ ഹാളുകളും സംഘടിപ്പിച്ചും സൗജന്യ വൈദ്യുതി, മികച്ച വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയുമാണ് കെജ്രിവാള്‍ ഗുജറാത്ത് പിടിച്ചെടുക്കാന്‍ പ്രചാരണം നടത്തുന്നത്.

No comments