Breaking News

സി.ബി.ഐക്ക് സംസ്ഥാനത്തുള്ള അനുമതി പിന്‍വലിച്ച്‌ തെലങ്കാന സര്‍ക്കാര്‍.

 


അന്വേഷണ ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ തകര്‍ക്കാന്‍ ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു തുറന്നടിച്ചതിനുപിറകെ, സി.ബി.ഐക്ക് സംസ്ഥാനത്തുള്ള അനുമതി പിന്‍വലിച്ച്‌ തെലങ്കാന സര്‍ക്കാര്‍.

ഏതു കേസും അന്വേഷിക്കുന്നതിന് സി.ബി.ഐക്ക് സംസ്ഥാനങ്ങള്‍ നല്‍കുന്ന, 1946ലെ ഡല്‍ഹി സ്പെഷല്‍ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്‌ട് അനുസരിച്ചുള്ള 'പൊതു അനുമതി' ആണ് പിന്‍വലിച്ചത്. കഴിഞ്ഞ ആഗസ്റ്റ് 30ന് ഉത്തരവ് ഇറക്കിയിരുന്നുവെങ്കിലും ശനിയാഴ്ച തെലങ്കാന ഹൈകോടതിയില്‍ നടന്ന വാദത്തിനിടെ സര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിക്കുകയായിരുന്നു.


No comments