Breaking News

ഉമ്മന്‍ചാണ്ടിക്ക് പിറന്നാളാശംസനേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനെത്തി.

 


മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പിറന്നാളാശംസനേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനെത്തി. എഴുപത്തിയൊന്‍പതാം പിറന്നാളാണ് ഉമ്മന്‍ചാണ്ടി ഇന്ന് ആഘോഷിക്കുന്നത്.

നേരിട്ടെത്തി ആശംസയറിയിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. 


06.15ന് നെടുമ്ബാശേരി വിമാനത്താവളത്തില്‍ വിമാനം ഇറങ്ങിയ ശേഷമാണ് മുഖ്യമന്ത്രി ആലുവ പാലസിലെത്തിയത്. അതിനുശേഷം പതിനഞ്ച് മിനിറ്റ് നേരം ഉമ്മന്‍ചാണ്ടിയുമായും കുടുംബാംഗങ്ങളുമായും മുഖ്യമന്ത്രി സംഭാഷണം നടത്തി. ഉമ്മന്‍ചാണ്ടിയുടെ ചികിത്സാ കാര്യങ്ങളെക്കുറിച്ചും ചോദിച്ചറിഞ്ഞു.

No comments