Breaking News

സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനവിവാദത്തില്‍ നിലപാടിലുറച്ച്‌ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

 


സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനവിവാദത്തില്‍ നിലപാടിലുറച്ച്‌ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

നിസാര തര്‍ക്കങ്ങള്‍ക്കും വിവാദത്തിനും സമയമില്ലെന്നും ഭരണഘടന നടപ്പിലാക്കുക മാത്രമാണു താന്‍ ചെയ്യുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഡല്‍ഹിയില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍റെ പരിപാടിയില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിമാരെയും സര്‍ക്കാരിനെയും പിരിച്ചുവിടുന്നതിനുള്ള നിയമപരമായ അധികാരമില്ലെങ്കിലും സര്‍ക്കാരിന്‍റെയും മന്ത്രിമാരുടെയും വീഴ്ചകള്‍ ചൂണ്ടിക്കാട്ടുന്നതിനുള്ള അധികാരം ഗവര്‍ണര്‍ക്കുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

No comments