Breaking News

സംസ്ഥാന വ്യാപക പ്രചാരണത്തിന് ഇന്നു കൊച്ചിയില്‍ തുടക്കമാകും



ലഹരി വ്യാപനത്തിനെതിരേ യുഡിഎഫ് സംസ്ഥാന വ്യാപക പ്രചാരണത്തിന് ഇന്നു കൊച്ചിയില്‍ തുടക്കമാകും. എറണാകുളം ടൗണ്‍ ഹാളില്‍ രാവിലെ പത്തിനു നടക്കുന്ന പരിപാടി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യും. 


നടന്‍ രഞ്ജി പണിക്കര്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. സംഗീത സംവിധായകരായ ബേണി-ഇഗ്നേഷ്യസ് മുഖ്യാതിഥികളായിരിക്കും. പരിപാടിയില്‍ ഘടകകക്ഷികളുടെ സംസ്ഥാന നേതാക്കളും പങ്കെടുക്കുമെന്ന് കണ്‍വീനര്‍ ഷിബു തെക്കുംപുറം അറിയിച്ചു.

No comments