ഗുജറാത്തില്‍ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി നിര്‍ണയം അന്തിമ ഘട്ടത്തില്‍.
നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്ന ഗുജറാത്തില്‍ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി നിര്‍ണയം അന്തിമ ഘട്ടത്തില്‍.
സ്ഥാനാര്‍ഥി പട്ടിക നവംബര്‍ നാലിനു ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിനു പിന്നാലെ പ്രഖ്യാപിക്കും. രമേശ് ചെന്നിത്തലയാണ് സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള കോണ്‍ഗ്രസ് സ്ക്രീനിംഗ് കമ്മിറ്റിയുടെ അധ്യക്ഷന്‍.
സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷന്‍റെ നേതൃത്വത്തില്‍ അഹമ്മദാബാദില്‍ ചേര്‍ന്ന യോഗത്തിന് പിന്നാലെ പാര്‍ട്ടി നിരീക്ഷകന്‍ അശോക് ഗെഹ്ലോട്ടും ഗുജരാത്തിലെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചു. സംസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടിയും സജീവമായതു കോണ്‍ഗ്രസിന് വെല്ലുവിളിയാണ്. ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ നിര്‍ദേശിക്കാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കുന്ന പ്രചാരണത്തിനും അരവിന്ദ് കേജ്രിവാള്‍ തുടക്കമിട്ടിരുന്നു.

No comments