Breaking News

ബി.ജെ.പിയെ അമ്ബരിപ്പിച്ച്‌ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക സുപ്രധാനവാഗ്ദാനങ്ങള്‍ ഇങ്ങനെ


കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയ്ക്ക് സെന്‍ട്രല്‍ വര്‍ക്കിംഗ് കമ്മിറ്റി അംഗീകാരം നല്‍കി. മാര്‍ച്ച്‌ 31 നോ ഏപ്രില്‍ ഒന്നിനോ പത്രിക പുറത്തുവിടും.

സായുധസേനക്ക് നല്‍കുന്ന പ്രത്യേകാധികാരനിയമത്തില്‍ ഭേദഗതി, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തയാന്‍ പ്രത്യേക അന്വേഷണ ഏജന്‍സി, ജയിലിലെ വിചാരണത്തടവുകാര്‍ക്ക് ആനുകൂല്യം തുടങ്ങി ഒട്ടേറെ പ്രത്യേകതകള്‍ നിറഞ്ഞതാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയെന്നാണ് സൂചനകള്‍. വര്‍ഷങ്ങളായി മനുഷ്യാവകാശപ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ആവസ്യമാണ് അഫ്‌സ്പയില്‍ ഭേദഗതി.

ബിജെപി കാര്യമായി പരിഗണിക്കാത്ത വിഷയമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ഏറ്റെടുക്കുന്നത്. ജമ്മു-കശ്മീര്‍ കൂടാതെ, നാഗാലാന്‍ഡ്, അസം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവയ്ക്കും അഫ്‌സ്പ നിയമഭേദഗതി വന്നാല്‍ ബാധകമാകും.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കടുത്ത കേസുകള്‍ അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ ഏജന്‍സിയാണ് കോണ്‍ഗ്രസിന്റെ മറ്റൊരു വാഗ്ദാനം.

22 അംഗങ്ങളുള്ള സമിതിയാണ് പത്രിക തയ്യാറാക്കിയിരിക്കുന്നത്. 24 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 56 നഗരങ്ങളിലായി 176 കൂടിയാലോചനകള്‍ നടത്തിയതിന് ശേഷമാണ് പത്രികയ്ക്ക് അന്തിമരൂപം നല്‍കിയത്. മാനിഫെസ്റ്റോയ്ക്ക് സി.ഡബ്ല്യു.സി അംഗീകാരം ലഭിച്ചതിനാല്‍ ഇത് ഉടന്‍ പ്രിന്റ് ചെയ്യും. മാര്‍ച്ച്‌ 18ന് തന്നെ കരട് രൂപം തയ്യാറായിരുന്നെങ്കിലും അന്തിമ അനുമതിക്കായി കാക്കുകയായിരുന്നെന്ന് പാര്‍ട്ടി വ്ൃത്തങ്ങള്‍ പറഞ്ഞു. ഇനി പത്രികയുടെ വിവിധ ഭാഷകളിലുള്ള പരിഭാഷ തയ്യാറാക്കുന്ന ജോലി കൂടി ബാക്കിയുണ്ട്.

No comments