Breaking News

പ്ര​മു​ഖ ബോ​ളി​വു​ഡ് ന​ടി ഊ​ര്‍​മി​ള മാ​ണ്ടോദ്ക​ര്‍ കോ​ണ്‍​ഗ്ര​സി​ല്‍

 പ്ര​മു​ഖ ബോ​ളി​വു​ഡ് ന​ടി ഊ​ര്‍​മി​ള മാ​ണ്ടോദ്ക​ര്‍ കോ​ണ്‍​ഗ്ര​സി​ല്‍. ബു​ധ​നാ​ഴ്ച രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ സാ​ന്നി​ദ്ധ്യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ഊ​ര്‍​മി​ള കോ​ണ്‍​ഗ്ര​സ് അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. സ​മ​ത്വ​ത്തി​ല്‍ വി​ശ്വ​സി​ക്കു​ന്ന നേ​താ​വി​ന്‍റെ പാ​ര്‍​ട്ടി​യാ​യ​തി​നാ​ലാ​ണ് താ​ന്‍ കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്ന​തെ​ന്ന് ഊ​ര്‍​മി​ള പ​റ​ഞ്ഞു. എ​ല്ലാ​വ​ര്‍​ക്കും അ​വ​സ​രം ന​ല്‍​കു​ന്ന​തി​ല്‍ പാ​ര്‍​ട്ടി വി​ശ്വ​സി​ക്കു​ന്നു. ആ​രോ​ടും ദേ​ശ​സ്നേ​ഹം തെ​ളി​യി​ക്കാ​ന്‍ അ​ത് ആ​വ​ശ്യ​പ്പെ​ടി​ല്ലെ​ന്നും ഊ​ര്‍​മി​ള കൂ​ട്ടി​ച്ചേ​ര്‍​ത്തു.

മും​ബൈ നോ​ര്‍​ത്ത് മ​ണ്ഡ​ല​ത്തി​ല്‍ ഊ​ര്‍​മി​ള സ്ഥാ​നാ​ര്‍​ഥി​യാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

പ്ര​മു​ഖ ന​ട​ന്‍ ഗോ​വി​ന്ദ 2004ല്‍ ​കോ​ണ്‍​ഗ്ര​സ് ടി​ക്ക​റ്റി​ല്‍ വി​ജ​യി​ച്ച മ​ണ്ഡ​ലമാ​ണു മും​ബൈ നോ​ര്‍​ത്ത്. ബി​ജെ​പി കോ​ട്ട​യാ​ണു മും​ബൈ നോ​ര്‍​ത്ത് മ​ണ്ഡ​ലം. 2014ല്‍ ​ബി​ജെ​പി​യി​ലെ ഗോ​പാ​ല്‍ ഷെ​ട്ടി 4,46,000 വോ​ട്ടി​നാ​ണു കോ​ണ്‍​ഗ്രസി​ലെ സ​ഞ്ജ​യ് നി​രു​പ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

No comments