പാലാ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കാനുള്ള സന്നദ്ധത വ്യക്തമാക്കി പിസി തോമസ്
പാലാ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കാനുള്ള സന്നദ്ധത വ്യക്തമാക്കി കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പിസി തോമസ്. സ്ഥാനാര്‍ത്ഥി വിഷയത്തില്‍ ആലോചന ആരംഭിച്ചുവെന്നും എന്‍ഡിഎയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും പിസി തോമസ് പത്തനംതിട്ടയില്‍ വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് എമ്മിലെ പ്രശ്‌നം രൂക്ഷമാണെന്നും കേരള കോണ്‍ഗ്രസുകളുടെ ലയനത്തിന് തടസ്സം വിവിധ മുന്നണികളില്‍ നില്‍ക്കുന്നു എന്നതാണെന്നും പിസി തോമസ് പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ നിയോജക മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പിസി തോമസിനെ പരിഗണിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം നറുക്ക് വീണത് ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍ ഹരിക്കായിരുന്നു.

No comments